ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ശനി, 7 മെയ് 2016 (19:52 IST)
വെസ്‌റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ സ്പിന്നര്‍ തബരിസ് ഷംസി ടീമില്‍ ഇടംനേടി. ഇമ്രാന്‍ താഹിര്‍, ആരോണ്‍ പാംഗിസോ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായാണ് ഷംസി ടീമിലെത്തിയത്. ഒരുവര്‍ഷത്തിനുശേഷം ഫാസ്റ് ബോളര്‍ വെയ്ന്‍ പാര്‍നലിനും ടീമില്‍ ഇടം നേടി.

പരുക്കിന്റെ പിടിയിലായ വെറോണ്‍ ഫിന്‍ലാഡറന്റെ ടീമിലേക്ക് പരിഗണിച്ചില്ല. ഫാസ്റ് ബോളര്‍ ഡെയ്ല്‍ സ്റെയ്ന് വിശ്രമം അനുവദിച്ചു. ജൂണ്‍ മൂന്നിന് വെസ്റ് ഇന്‍ഡീസില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ആതിഥേയരായ വെസ്റ്റ്  ഇന്‍ഡീസിനൊപ്പം ഓസ്ട്രേലിയയും പങ്കെടുക്കും.

ദക്ഷിണാഫ്രിക്കന്‍ ടീം: എബി ഡിവില്ലിയേഴ്‌സ്, കെയ്ല്‍ അബോട്ട്, ഹഷിം അംല, ഫര്‍ഹന്‍ ബെഹാര്‍ഡിന്‍, ക്വന്റണ്‍ ഡികോക്ക്, ജെപി ഡുമിനി, ഫാഫ് ഡുപ്ലസി, ഇമ്രാന്‍ താഹിര്‍, മോര്‍ണി മോര്‍ക്കല്‍, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍ണല്‍, ആരോണ്‍ പാംഗിസോ, കെഗിസോ റബാഡ, റിലി റോസോ, തബാറൈസ് ഷംസി.

വെബ്ദുനിയ വായിക്കുക