ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി, ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ച് സ്റ്റീവ് സ്മിത്ത്

ബുധന്‍, 13 നവം‌ബര്‍ 2019 (17:17 IST)
ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ സെഞ്ചുറി പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരമാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഓസ്ട്രേലിയയിലെ മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത് വെയ്ല്‍സിനായി സ്മിത്തിന്റെ സെഞ്ചുറി പ്രകടനമാണ്.  
 
290 പന്തുകളാണ് സെഞ്ചുറി പൂർത്തിയാക്കുവാനായി ഓസ്ട്രേലിയൻ താരം ചിലവഴിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്മിത്തിന്റെ 42മത് സെഞ്ചുറിയാണ് ഇത്. നേരത്തെ 2017-18 ആഷസ് പരമ്പരയിൽ 261ബോളിൽ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയായിരുന്നു ഇതുവരെ സ്മിത്ത് നേടിയതിൽ വെച്ച് ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി.  
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറി തികച്ച താരം ഔട്ടായതും മത്സരത്തിൽ വിവാദമായി. ബാറ്റിൽ തട്ടാതെ പോയ പന്ത് കീപ്പർ പിടിച്ചതിനെ തുടർന്നാണ് സ്മിത്ത് മത്സരത്തിൽ പുറത്തായത്. അമ്പയറുടെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചാണ് സ്മിത്ത് അവസാനം കളം വിട്ടത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍