BCCI Awards: പോയ വര്‍ഷത്തെ മികച്ച താരം ശുഭ്മാന്‍ ഗില്‍, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ശാസ്ത്രിക്ക്

രേണുക വേണു
തിങ്കള്‍, 22 ജനുവരി 2024 (21:01 IST)
BCCI Awards: 2023 ലെ മികച്ച താരത്തിനുള്ള ബിസിസിഐ അവാര്‍ഡ് യുവതാരം ശുഭ്മാന്‍ ഗില്ലിന്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക്. ഹൈദരബാദില്‍ വെച്ച് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനു മുന്നോടിയായി പുരസ്‌കാര വിതരണം നടത്തും. ജനുവരി 25 നാണ് ആദ്യ ടെസ്റ്റ്. 
 
2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ഗില്‍ അതിവേഗം 2000 റണ്‍സ് പിന്നിട്ട നേട്ടം സ്വന്തമാക്കിയിരുന്നു. പോയ വര്‍ഷം അഞ്ച് സെഞ്ചുറികളും ഗില്ലിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ ബാബര്‍ അസമിനെ മറികടന്ന് ഐസിസി റാങ്കിങ്ങില്‍ ഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. 
 
ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് രവി ശാസ്ത്രി. 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തിയപ്പോള്‍ രവി ശാസ്ത്രി ആയിരുന്നു മുഖ്യ പരിശീലകന്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article