കോഹ്‌ലിയാണ് പ്രശ്‌നം; ഡ്രസിംഗ് റൂമില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത ശുഭകരമല്ല

വെള്ളി, 24 മാര്‍ച്ച് 2017 (15:22 IST)
ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക നാലാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കോഹ്‌ലിക്ക് പകരക്കാരനായി മുബൈ താരം ശ്രേയസ് അയ്യരെ അടിയന്തരമായി ടീം ഇന്ത്യ വിളിപ്പിച്ചു.

കോഹ്‌ലി പരുക്കിലാണെന്നാണ് ഡ്രസിംഗ് റൂമില്‍ നിന്ന് ലഭിക്കുന്ന വിവരം. വ്യാഴാഴ്‌ച പരിശീലനത്തിന് എത്തിയെങ്കിലും പരുക്കേറ്റ വലതു തോളില്‍ ബാന്‍ഡേജ് ധരിച്ചിരുന്നു. ബാറ്റിംഗ് പരിശീലനത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.

ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ക്യാപ്‌റ്റന് പകരം അയ്യരായിരിക്കും കളിക്കുക. ഇന്നാണ് നിര്‍ണയകമായ ഫിറ്റ്‌നസ് ടെസ്‌റ്റ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണു ശ്രേയസ് അയ്യരെ ടീമിലേക്കു വിളിക്കാന്‍ കാരണമായത്. ഓസ്‌ട്രേലിയ്ക്ക് എതിരെ സന്നാഹ മല്‍സരത്തില്‍ ഇരട്ട സെഞ്ചുറിയും നേടി.

നാലുടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 ന് സമനിലയിലാണ്.

വെബ്ദുനിയ വായിക്കുക