നല്ല നായകനായി വളരാനുള്ള എല്ലാ കഴിവുകളും വിരാട് കോഹ്ലിക്ക് ഉണ്ടെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ നായകന് സ്റ്റീവ് വോ. മുന്‍ ഇന്ത്യന്‍ നായകനായ സൌരവ് ഗാംഗുലിയുടെ മറ്റൊരു രൂപമാണ് കോഹ്ലിയില് താന്‍ കാണുന്നതെന്നും വോ പറഞ്ഞു.
ആക്രമണോത്സുക നിലനിര്‍ത്തി കളിക്കുന്ന താരമാണ് കോഹ്ലി. ചില സമയങ്ങളില്‍ മുഖത്ത് തുറിച്ചു നോക്കുകയും ചിലപ്പോള്‍ അലോസരപ്പെടുത്തുകയും ചെയ്യുന്ന താരമായിരുന്നു ഗാംഗുലി. ഗാംഗുലിയുടെ ഈ ശൈലിയാണ് ചിലപ്പോള്‍ കോഹ്ലിയില് കാണുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് സച്ചിന് തെണ്ടുല്‍ക്കറെ ഓര്മ വരുന്നതായും സ്റ്റീവ് വോ പറഞ്ഞു. സച്ചിന്റെ എല്ലാം തികഞ്ഞ സാങ്കേതിക മികവാണ് രഹാനെയില്‍ ഉള്ളതെന്നും സ്റ്റീവ് വോപറഞ്ഞു. തനിക്ക് ഇത് വെറുതെ തോന്നുന്നതല്ലെന്ന് പറഞ്ഞ സ്റ്റീവ് വോ, രഹാനെ സച്ചിനെ മാതൃകയാക്കി കളിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞു.