രാഹുൽ പൂർണ്ണമായും ഫിറ്റല്ലങ്കിൽ സഞ്ജുവിന് ഇനിയും സാധ്യത, തുറന്ന് പറഞ്ഞ് മുൻ ചീഫ് സെലക്ടർ

വെള്ളി, 25 ഓഗസ്റ്റ് 2023 (15:35 IST)
ലോകകപ്പ് ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസണിന്റെ വഴിയടഞ്ഞിട്ടില്ലെന്ന് മുന്‍ ചീഫ് സെലക്ടറും ഇന്ത്യന്‍ താരവുമായ സാബ കരീം. കെ എല്‍ രാഹുല്‍ ഇപ്പോഴും പൂര്‍ണ്ണമായ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ തന്നെ ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും സാബ കരീം പറയുന്നു. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സഞ്ജു ഇപ്പോഴും പരിഗണനയിലുള്ള താരമാണ്. കെ എല്‍ രാഹുല്‍ പൂര്‍ണ്ണമായി ഫിറ്റല്ലെങ്കില്‍ സെലക്ടര്‍മാര്‍ ആരെയായിരിക്കും പരിഗണിക്കുക. തീര്‍ച്ചയായും സഞ്ജു സാംസണിനെയായിരിക്കും. അതിനാല്‍ തന്നെ അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ടാം ടി20യില്‍ സഞ്ജു നേടിയ 40 റണ്‍സ് വിലപ്പെട്ടതാണ്. നാലാം നമ്പറില്‍ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്കും പോസിറ്റീവായ ഘടകമാണ്.സാബാ കരീം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍