സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നതിനാല്‍ തന്നെ ആദ്യ 2 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഭാഗമായിരുന്നില്ല. സ്വീകരണ ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷം പരമ്പരയിലെ ശേഷിക്കുന്ന 3 മത്സരങ്ങള്‍ക്കായാണ് സഞ്ജു സിംബാബ്വെയിലെത്തിയത്.
അതേസമയം യുവതാരങ്ങളടങ്ങിയ നിരയില്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും മൂന്നാം ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ മൂന്നാം നമ്പറിലാണ് സഞ്ജു മികച്ച രീതിയില്‍ കളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പര്‍ താരമായി ഇറങ്ങിയ റുതുരാജ് ഗെയ്ക്ക്വാദ് മികച്ച പ്രകടനമായിരുന്നു നടത്തിയത്. അതിനാല്‍ തന്നെ സഞ്ജു ടീമിലെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ താരത്തെ കളിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ഓപ്പണറായി അഭിഷേക് ശര്‍മ കഴിവ് തെളിയിച്ചതിനാല്‍ ശുഭ്മാന്‍ ഗില്ലും അഭിഷേകും തന്നെയാകും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. കീപ്പര്‍ റോളില്‍ സഞ്ജു തിരിച്ചെത്തിയാലും മൂന്നാം നമ്പറിലേക്ക് താരത്തെ പരിഗണിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരമായ ധ്രുവ് ജുറലായിരുന്നു കഴിഞ്ഞ 2 മത്സരങ്ങളിലും വിക്കറ്റ് കീപ്പറായത്.