അനുഷ്‌ക എവിടെയെന്ന് ആരാധകര്‍ ?; സ്‌നേഹം തോന്നിത്തുടങ്ങിയെന്ന് കോഹ്‌ലിയോട് സയാമി

തിങ്കള്‍, 6 നവം‌ബര്‍ 2017 (14:39 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വിരാടിന്റെ 29മത് ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമായത്.

സൂപ്പര്‍ താരങ്ങള്‍ പോലും കോഹ്‌ലിക്ക് ആശംസ നേര്‍ന്നപ്പോള്‍ അനുഷ്‌ക മാത്രം സമൂഹമാധ്യമങ്ങളില്‍ ഒരു ഇടപെടലും നടത്താതിരുന്നത് ചര്‍ച്ചാവിഷയമായിരുന്നു.

അതേസമയം, കോഹ്‌ലി ആരാധകരെ സന്തോഷിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് നടി സയാമി ഖേര്‍ രംഗത്ത് എത്തിയത് എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചു. സയാമിയുടെ ട്വീറ്റിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

“ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചതോടെ എനിക്ക് കളിയോടുള്ള താല്‍പ്പര്യം ഇല്ലാതായി. എന്നാല്‍, അദ്ദേഹത്തിന്റെ സെഞ്ചുറികള്‍ പിന്തുടരാന്‍ കോഹ്‌ലി എത്തിയതോടെ വീണ്ടും ക്രിക്കറ്റിനെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു ” - എന്നായിരുന്നു സയാമിയുടെ രസകരമായ ട്വീറ്റ്.

അനുഷ്‌ക മാത്രം കോഹ്‌ലിക്ക് ആശംസ നേരാതിരുന്നത് ആരാധകര്‍ക്കിടെയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അനുഷ്‌ക വിരാടിനെ ഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍