മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിന് ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടെ വക അത്താഴ വിരുന്ന്. ടീമിലെ അംഗങ്ങള്‍ എല്ലാവരും പങ്കെടുത്ത വിരുന്ന് ധാക്കയിലെ ഒരു ക്ലബ്ബിലായിരുന്നു ഒരുക്കിയത്. ടെസ്റ്റ് ടീം അംഗങ്ങളായ വൃദ്ധിമാന്‍ സാഹയും ഹര്‍ഭജന്‍സിംഗും ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നതിനാലാണ് ഞായറാഴ്ച തന്നെ വിരുന്ന് സംഘടിപ്പിച്ചത്.
ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും. എതിരാളികള്‍ ഒരിക്കല്‍ പോലും മത്സരത്തിലുണ്ടായിരുന്നില്ലെന്നും ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു മാനസിക വിജയമാണെന്നും ശാസ്ത്രി ടീം അംഗങ്ങളെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.