ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ ബിസിസിഐ നിയമിച്ചു. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിവി എസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുത്തത്.
ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും. വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്.
2014–2016 കാലഘട്ടത്തിൽ ടീം ഇന്ത്യയുടെ മാനേജറായിരുന്ന രവിശാസ്ത്രിയുടെ പുതിയ നിയമനം 2019ലെ ലോകകപ്പ് വരെയാണ്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പെന്നതിനാല്‍, കോഹ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു.