ഡിഫൻഡ് ചെയ്യേണ്ടത് 300 റൺസല്ല, സൂര്യയുടെ ഉപദേശത്തെ പറ്റി രവി ബിഷ്ണോയി, ചുമ്മാതല്ല സൂര്യകുമാർ ക്യാപ്റ്റനായി തിളങ്ങുന്നത്
ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെ ബൗളിംഗിന് ഇറങ്ങും മുന്‍പ് ഇന്ത്യന്‍ താരങ്ങളോട് നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ ഉപദേശത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ രവി ബിഷ്‌ണോയ്. നമ്മള്‍ പ്രതിരോധിക്കുന്നത് 300 റണ്‍സാണെന്ന് കരുതിയല്ല കളിക്കേണ്ടതെന്നും 170 പ്രതിരോധിക്കാനെന്ന തരത്തില്‍ വേണം പന്തെറിയേണ്ടതെന്ന് സൂര്യ ആവശ്യപ്പെട്ടെന്നാണ് ബിഷ്‌ണോയ് പറയുന്നത്. എല്ലാത്തരത്തിലും ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചായിരുന്നു ഹൈദരാബാദിലേത്. എന്നാല്‍ വിജയിക്കണമെന്ന മനോഭാവത്തിലാണ് ഞങ്ങള്‍ പന്തെറിഞ്ഞത്. മത്സരശേഷം ബിഷ്‌ണോയ് പറഞ്ഞു.
ഇന്ത്യയും മറ്റ് ടീമുകളും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയും ബിഷ്‌ണോയി പറഞ്ഞു. ഇന്ത്യയുടേത് ചെറുപ്പക്കാരുടെ ടീമാണ്. 298 റണ്‍സായിരുന്നു ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം. അവരെ ഞങ്ങള്‍ ആക്രമിച്ച് 160 റണ്‍സില്‍ ഒതുക്കിയത് നോക്കു. നമ്മള്‍ മുകളില്‍ നില്‍ക്കുന്ന സമയത്ത് കൂടുതല്‍ മുകളിലേക്ക് ഉയരാന്‍ ശ്രമിക്കുക എന്ന മനോഭാവമാണ് ഇപ്പോഴത്തെ ടീമിനുള്ളത്. ബിഷ്‌ണോയ് പറഞ്ഞു.