വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ രാജസ്ഥാനിൽ ഭീമമായ തുക നൽകി നിലനിർത്തേണ്ട ഇന്ത്യൻ താരവുമില്ലെന്ന് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് വിദേശതാരങ്ങളെ നിലനിർത്താനാകുമെങ്കിൽ ജോഫ്ര ആർച്ചർ,ബെൻ സ്റ്റോക്‌സ്,ജോസ് ബട്ട്‌ലർ എന്നിവരെ രാജസ്ഥാൻ നിലനിർത്തണമെന്നും നായകനായി ഒരു ഇന്ത്യൻ താരത്തെ കൊണ്ടുവരണമെന്നും ചോപ്ര അഭിപ്രായപ്പെട്ടിരുന്നു.