ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഷമി. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് മാത്രം 16 വിക്കറ്റുകള്‍ ഷമി ഈ ലോകകപ്പില്‍ നേടികഴിഞ്ഞു. ഇതില്‍ 2 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ ഷമിയുടെ പ്രകടനത്തെ ആഘോഷിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഇതിനിടെയാണ് താരത്തിന് വിവാഹ അഭ്യര്‍ഥനയുമായി ബോളിവുഡ് നടി രംഗത്തെത്തിയിരിക്കുന്നത്.