ചരിത്രം കുറിച്ച് പാകിസ്ഥാന്‍; ഓസീസിന്റെ തോല്‍‌വി 356 റണ്‍സിന്

തിങ്കള്‍, 3 നവം‌ബര്‍ 2014 (15:26 IST)
റെക്കോഡുകള്‍ ഒന്നിനൊന്നായി പിറന്ന ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് രാജകീയ ജയം. 356 റണ്‍സിനാണ് പാകിസ്ഥാന്‍ ഓസീസിനെ തകര്‍ത്തത്. പാക് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ 602 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 246 റണ്‍സിന് പുറത്താകുകയായിരുന്നു. സ്റ്റീവന്‍ സ്മിത്തും(97) വാര്‍ണറും(58) മിച്ചല്‍ മാര്‍ഷും(47) മാത്രമാണ് പൊരുതാന്‍ തയാറായത്. ഇവര്‍ അടക്കം ഓസീസ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സുള്‍ഫിക്കര്‍ ബാബറും മൂന്നു വിക്കറ്റ് നേടിയ യാസിര്‍ ഷായും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര പാകിസ്താന്‍ നേടുന്നതും 20 വര്‍ഷത്തിന് ശേഷമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ച്വറിയും സെഞ്ച്വറിയും മിസ്ബാ ഉള്‍ ഹക്ക് കുറിച്ച് ചരിത്രത്തില്‍ ഇടം നേടിയ ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വമ്പന്‍ ജയം നേടിയത് അവര്‍ക്ക് ഇരട്ടി മധുരമായിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് പരമ്പര പാകിസ്താന്‍ കര്‍സ്ഥമാക്കി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക