ODI World Cup 2023 Final: 20 വര്‍ഷം മുന്‍പത്തെ കടം ബാക്കി ! ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ഞായറാഴ്ച

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (08:22 IST)
ODI World Cup 2023 Final: ഏകദിന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിനു തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്ക് എത്തിയത്. നവംബര്‍ 19 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് ഫൈനല്‍. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നടന്നിട്ടുള്ളത്. 2003 ലോകകപ്പില്‍ ആയിരുന്നു അത്. സൗരവ് ഗാംഗുലിയാണ് 2003 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. റിക്കി പോണ്ടിങ് ആയിരുന്നു ഓസീസ് നായകന്‍. 125 റണ്‍സിന് ഇന്ത്യ ഓസീസിനോട് തോറ്റു. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 359 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 39.2 ഓവറില്‍ 234 ന് ഓള്‍ഔട്ടായി. 20 വര്‍ഷം മുന്‍പത്തെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസരമാണ് ഈ ലോകകപ്പ് ഫൈനല്‍. 2003 ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ടൂര്‍ണമെന്റിലെ താരം. 673 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ സച്ചിന്‍ അടിച്ചുകൂട്ടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article