അർഷദീപിനെ കുറ്റപ്പെടുത്തുന്നില്ല, എന്നാൽ ടി20 ക്രിക്കറ്റിലെ അടിസ്ഥാന പാഠങ്ങൾ പോലും മറക്കുക വലിയ കുറ്റമാണ്: ഹാർദ്ദിക്

Webdunia
വെള്ളി, 6 ജനുവരി 2023 (14:26 IST)
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഹാട്രിക് നോ ബോൾ എറിഞ്ഞതിൽ ആർഷദീപ് സിംഗിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. ആർഷദീപിനെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും ടി20 ക്രിക്കറ്റിൽ അടിസ്ഥാന പാഠങ്ങൾ പോലും മറന്ന് നോ ബോൾ എറിയുക എന്നത് വലിയ കുറ്റമാണെന്നും താരം പറഞ്ഞു.
 
ഹാട്രിക് നോ ബോൾ അടക്കം മത്സരത്തിലാകെ അഞ്ച് നോ ബോളുകളാണ് ആർഷദീപ് എറിഞ്ഞത്. ശിവം മാവിയും ഉമ്രാൻ മാലിക്കും ഓരോ നോബോളുകൾ കൂടി എറിഞ്ഞതോടെ 7 പന്തുകളാണ് ശ്രീലങ്കയ്ക്ക് അധികമായി ലഭിച്ചത്. മത്സരത്തിൽ 12 എക്സ്ട്രകളാണ് ഇന്ത്യ വഴങ്ങിയത്. ശ്രീലങ്ക വിജയിച്ചതാവട്ടെ 16 റൺസിനും. ഇന്നത്തെ മത്സരത്തിലെ തോൽവിയിൽ അർഷദീപിനെ കുറ്റപ്പെടുത്താനാകില്ല.

പക്ഷേ ടി20യിൽ നോബോൾ എറിയുക എന്നത് വലിയ കുറ്റമാണ്. പവർ പ്ലേ ഓവറുകളിൽ ബാറ്റിംഗിലും ബൗളിങ്ങിലും മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. അടിസ്ഥാനപാഠങ്ങൾ പോലും നമ്മൾ മറന്നു. ഹാർദ്ദിക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article