മുംബൈ ചങ്ങല തകർത്തെറിഞ്ഞ മോൺസ്റ്റർ, പ്ലേ ഓഫിലെത്തും, കപ്പ് നേടാനും സാധ്യത

Webdunia
വെള്ളി, 5 മെയ് 2023 (19:35 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം പതിപ്പിൽ ആദ്യ മത്സരങ്ങൾ തോറ്റ് കൊണ്ടാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ബുമ്രയുടെ അഭാവത്തിൽ ടൂർണമെൻ്റിലെ തന്നെ ഏറ്റവും മോശം ബൗളിംഗ് യൂണിറ്റാണ് മുംബൈയുടേതെങ്കിലും ഏത് വിജയലക്ഷ്യവും നേടിയെടുക്കാൻ കഴിവുള്ള ബാറ്റിംഗ് നിരയാണ് മുംബൈയെ അപകടകാരികളാക്കുന്നത്.
 
ഐപിഎല്ലിൽ തുടർച്ചയായി 2 മത്സരങ്ങളിൽ 200ന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച് കൊണ്ടാണ് മുംബൈ തങ്ങളുടെ വരവ് അറിയിച്ചത്. ഇതോടെ 9 മത്സരങ്ങളിൽ നിന്നും 10 പോയൻ്റ് മുംബൈയ്ക്ക് സ്വന്തമായി. മറ്റ് ടീമുകൾ മധ്യനിരയുടെ ബലമില്ലായ്മയിൽ ആശങ്കപ്പെടുമ്പോൾ ഐപിഎല്ലിൽ ഏത് ടീമിനെയും കൊതിപ്പിക്കുന്ന പ്രകടനമാണ് മുംബൈയുടെ മധ്യനിര കാഴ്ചവെയ്ക്കുന്നത്. മുംബൈയെ മറ്റ് ടീമുകളിൽ നിന്നും വ്യത്യസ്തരാക്കുന്നതും ഇതാണ്. ഇഷാൻ കിഷൻ കൂടി ഫോമിലേക്ക് എത്തിയതോടെ മുംബൈക്കെതിരെ ഏത് സ്കോറും സുരക്ഷിതമല്ല.
 
സീസണിൻ്റെ തുടക്കത്തിൽ മോശം ഫോമിലായിരുന്നു സൂര്യകുമാർ യാദവ് താളം വീണ്ടെടുത്തതും തിലക് വർമയുടെ സ്ഥിരതയാർന്ന പ്രകടനങ്ങളും വമ്പനടികൾ കൊണ്ട് കളി മാറ്റിമറിക്കാൻ കഴിവുള്ള ടിം ഡേവിഡിൻ്റെ കഴിവും മുംബൈയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ബൗളിംഗിൽ പേസർമാർ മോശം പ്രകടനം നടത്തുമ്പോഴും മുംബൈയ്ക്ക് ആശ്വാസമാകുന്നത് സ്പിന്നർ പീയുഷ് ചൗളയുടെ സാന്നിധ്യമാണ്. കഴിഞ്ഞ 2 മത്സരങ്ങളിലും 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്നതോടെ വലിയ ആത്മവിശ്വാസത്തിലാണ് മുംബൈ. അതിനാൽ തന്നെ ഈ ഒരു പേസിൽ പ്ലേ ഓഫ് യോഗ്യതയും തുടർന്ന് ഐപിഎൽ കിരീടം തന്നെ മുംബൈ സ്വന്തമാക്കിയാൽ അതിൽ അതിശയിക്കേണ്ടതില്ലെന്ന് ആരാധകരും പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article