വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് തക്ക മറുപടിയുമായി ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി. ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ജയിച്ചശേഷം നടന്ന പത്രസമ്മേളനത്തിലാണ് ക്യാപ്റ്റന്‍ കൂള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
സിഡ്നിയില്‍ അവസാന മത്സരത്തിലാണോ കളിച്ചതെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരു പൊതുതാത്പര്യ ഹര്‍ജി നല്കി അന്വേഷിക്കൂ എന്നായിരുന്നു ചിരിച്ചു കൊണ്ട് ധോണി പറഞ്ഞത്.
അവസാന ഏകദിനത്തില്‍ ധോണി 34 റണ്‍സെടുത്തിരുന്നു. ധോനി അവസാന ഓവറില്‍ നേടിയ സിക്സറാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. മനീഷ് പാണ്ഡയുടെ കന്നിസെഞ്ചുറിയുടെ കരുത്തിലാണ് അവസാന ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.