കാമറൂൺ ഗ്രീനിന് പകരക്കാരായി മാത്യു റെൻഷോ,പീറ്റർ ഹാൻസ്കോമ്പ് എന്നിവരാണ് പരിഗണനയിലുള്ളത്. നാഗ്പൂർ ടെസ്റ്റിൽ കളിച്ചാൽ തന്നെ കാമറൂൺ ഗ്രീൻ ബൗൾ ചെയ്യില്ല എന്നതുറപ്പാണ്. അഞ്ചാം ബൗളറില്ലാത്ത ഒരു പരീക്ഷണത്തിന് ഓസീസ് തയ്യാറാകാൻ സാധ്യതകുറവാണ്.
ജോഷ് ഹേസൽ വുഡിന് പകരം സ്കോട്ട് ബോളണ്ട്,ലാൻഡ് മോറിസ് എന്നിവരാണ് പരിഗണനയിലുള്ളത്. കമ്മിൻസ്,ബോളണ്ട്,മോറിസ് എന്നിങ്ങനെ 3 പേസർമാർ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഥാൻ ലിയോണിനൊപ്പം ആഷ്ടൻ ആഗർ, ടോഡ് മർഫി എന്നിവരിൽ ആരെങ്കിലുമാകും സ്പിൻ ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്യുക.