രാഹാനെ പുറത്ത്; കോഹ്‌ലിയുടെ ടെസ്‌റ്റ് സ്‌ക്വാഡിലേക്ക് ഒരു യുവതാരം കൂടി
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ടീമിൽ യുവതാരം മനീഷ് പാണ്ഡെയെ ഉൾപ്പെടുത്തി. പരുക്കേറ്റ ബാറ്റസ്മാൻ അജിങ്ക്യ രഹാനെയ്ക്കു പകരമാണ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തിയത്.
പരിശീലനത്തിനിടയിലാണ് രഹാനയുടെ കൈക്ക് പരുക്കേറ്റത്. കൈയിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചതിനാല്‍ കൂടുതല്‍ ചികിത്സ ആവശ്യമാണ്. ഇതിനാല്‍ വരും ടെസ്‌റ്റ് മത്സരങ്ങളില്‍ രഹാനെ കളിക്കില്ല.
പേസർ ഷർദൂൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ പാർഥിവ് പട്ടേലിനെ ടീമിൽ നിലനിർത്തി.