കിംഗ് എന്ന് വിളിച്ചോളു, സച്ചിന്റെ ഒരു റെക്കോര്‍ഡ് നേട്ടം കൂടെ തകര്‍ത്തെറിഞ്ഞ് കോലി

വ്യാഴം, 2 നവം‌ബര്‍ 2023 (16:32 IST)
ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടെ മറികടന്ന് വിരാട് കോലി. 7 തവണ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലധികം റണ്‍സ് നേടുക എന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 2023ല്‍ ഗില്ലിനും രോഹിത്തിനും ശേഷം ഏകദിനത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാകാനും കോലിയ്ക്ക് സാധിച്ചു.
 
2011,2012,2013,2014,2017,2018,2019,2023 വര്‍ഷങ്ങളിലാാണ് കോലി ഏകദിനത്തില്‍ ഒരു വര്‍ഷത്തില്‍ 1000 റണ്‍സ് നേടിയത്. 1994,1996,1997,1998,2000,2003,2007 വര്‍ഷങ്ങളിലായിരുന്നു സച്ചിന്റെ നേട്ടം. സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ 34 റണ്‍സായിരുന്നു കോലിയ്ക്ക് ആവശ്യമായി വന്നിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍