ന്യുസിലന്‍ഡില്‍ പണി പാളുമോ ?; ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോഹ്‌ലി

ചൊവ്വ, 22 ജനുവരി 2019 (19:22 IST)
ന്യൂസിലന്‍‌ഡ് പര്യടനം നാളെ ആരംഭിക്കാനിരിക്കെ സഹതാരങ്ങള്‍ക്ക് ഉപദേശവുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. 300ന് മുകളിലുള്ള സ്‌കോര്‍ കണ്ട് ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ വിരാട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നമ്മുടെ ബാറ്റിംഗ് അതിശക്തമായെന്നും വ്യക്തമാക്കി.

2014ലെ പര്യടനത്തില്‍ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ബാറ്റ്‌സ്‌മാന്മാരെ പുറത്താക്കാന്‍ അവര്‍ പുറത്തെടുത്ത തന്ത്രങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാകും. അന്നത്തെ ബാറ്റിംഗ് നിരയല്ല ഇന്ന് നമുക്കുള്ളത്.

ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൌണ്ടില്‍ 300ന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ കഴിയുന്നവരാണ് അവര്‍. അത്തരം ടോട്ടലുകള്‍ കണ്ട് ഭക്കേണ്ടതില്ലെന്നും സ്വന്തം ടീമംഗങ്ങളെ വിരാട് ഓര്‍മിപ്പിച്ചു.

വലിയ സ്‌കോര്‍ കണ്ട് ഞെട്ടാതിരിക്കുന്നതിനൊപ്പം ആദ്യം ബാറ്റ് ചെയ്‌താല്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍ക്ക് സാധിക്കണം. ന്യൂസീലൻഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ പുതിയ പദ്ധതികള്‍ ആവശ്യമാണ്. ബോളര്‍മാരുടെ റോളും നിര്‍ണായകമാണെന്നും കോഹ്‌ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍