ബു‌മ്രയും ഷമിയും ആർച്ചറുമല്ല, ഇത്തവണത്തെ ഐപിഎല്ലിലെ തന്റെ ഹീറോ ആരെന്ന് വെളിപ്പെടുത്തി കപിൽദേവ്

ശനി, 21 നവം‌ബര്‍ 2020 (13:57 IST)
പുതുതലമുറയിലെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം കാണുമ്പോൾ സന്തോഷം തോന്നാറില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവ്. വേഗത്തിൽ പന്തെറിയുന്നതല്ല,സ്വിംഗാണ് പേസ് ബൗളിങിൽ പ്രധാനമെന്ന് ബൗളർമാർ മനസ്സിലാക്കണമെന്നും കപിൽ അഭിപ്രായപ്പെട്ടു. എന്നാൽ കഴിഞ്ഞ ഐപിഎല്ലിൽ ബൗളർമാർ ഇക്കാര്യം തിരിച്ചറിഞ്ഞുവെന്നും കപിൽ പറഞ്ഞു.
 
ഐപിഎല്ലിൽ 120 കിലോമീറ്റർ മാത്രം വേഗതയിൽ ബൗൾ ചെയ്‌തിരുന്ന സന്ദീപ് ശർമയെ നേരിടാൻ ബുദ്ധിമുട്ടിയത് അദ്ദേഹം പന്ത് നന്നായി സ്വിങ് ചെയ്യിച്ചത് കൊണ്ടാണ്.പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണം. ഈ ഐപിഎല്ലിലെ എന്റെ ഹീറോ ഹൈദരാബാദിന്റെ ടി നടരാജനാണ്. ഭയമില്ലാതെയാണ് അവൻ പന്തെറിഞ്ഞത്. മാത്രമല്ല നടരാജന്‍ ഒരുപാട് യോര്‍ക്കറുകളും എറിഞ്ഞു. സ്വിങ് ചെയ്യാൻ അറിയില്ലെങ്കിൽ മറ്റെല്ലാം വെറുതെയാണെന്നും സ്വിങ് ബൗളിങ്ങെന്ന കല ക്രിക്കറ്റിലേക്ക് തിരിച്ചെത്തണമെന്നും കപിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍