India vs Bangladesh 2nd Test: കാന്‍പൂരില്‍ നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17.2 ഓവറില്‍ ജയിച്ചു. യഷസ്വി ജയ്‌സ്വാള്‍ 45 പന്തില്‍ 51 റണ്‍സെടുത്തു. വിരാട് കോലി (37 പന്തില്‍ 29), റിഷഭ് പന്ത് (അഞ്ച് പന്തില്‍ നാല്) എന്നിവര്‍ പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ (എട്ട്), ശുഭ്മാന്‍ ഗില്‍ (ആറ്) എന്നിവര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്നു.
സ്‌കോര്‍ കാര്‍ഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് - 233 ന് ഓള്‍ഔട്ട്
ഇന്ത്യ ഒന്നാം ഇന്നിങ്സ് - 285/9 (ഡിക്ലയര്‍)
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സ് - 146 ന് ഓള്‍ഔട്ട്
ഇന്ത്യ രണ്ടാം ഇന്നിങ്‌സ് - 98/3
രണ്ടാം ഇന്നിങ്‌സില്‍ 91/3 എന്ന നിലയില്‍ നിന്നിരുന്ന ബംഗ്ലാദേശിനു പിന്നീട് 55 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകളും നഷ്ടമായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപിന് ഒരു വിക്കറ്റ്. 101 പന്തില്‍ 50 റണ്‍സെടുത്ത ഷദ്മന്‍ ഇസ്ലം ആണ് രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുഷ്ഫിഖര്‍ റഹിം 37 റണ്‍സ് നേടി.