ഇടംകയ്യാല്‍ പറന്നെടുത്തു പൊന്നുംവിലയുള്ള ക്യാച്ച് ! ബെയര്‍‌സ്റ്റോയുടെ ഉഗ്രന്‍ ഫീല്‍ഡിങ്ങില്‍ രാഹുല്‍ പുറത്ത് (വീഡിയോ)

വെള്ളി, 27 ഓഗസ്റ്റ് 2021 (20:14 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ക്യാച്ചാണ് ലീഡ്‌സ് ടെസ്റ്റില്‍ കെ.എല്‍.രാഹുലിനെ പുറത്താക്കാന്‍ ജോണി ബെയര്‍‌സ്റ്റോ എടുത്തത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഓപ്പണര്‍ കെ.എല്‍.രാഹുലിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ജോണി ബെയര്‍‌സ്റ്റോ പുറത്താക്കിയത്. 
53 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കുമ്പോഴാണ് ക്രൈഗ് ഓവര്‍ടെണിന്റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായത്. ഇടംകയ്യില്‍ ഡൈവ് ചെയ്തായിരുന്നു ബെയര്‍‌സ്റ്റോയുടെ ക്യാച്ച്. ഇംഗ്ലണ്ട് താരങ്ങള്‍ ബെയര്‍‌സ്റ്റോയെ അഭിനന്ദിച്ചു. ഈ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍