ബംഗ്ലാദേശിലെ മിര്‍പുരില്‍ നടക്കുന്ന ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് ജെ എൻ യു കാമ്പസിൽ പ്രദർശിപ്പിക്കും. എ ബി വി പിയാണ് മുന്‍കൈയെടുത്താണ് മത്സരം പ്രദര്‍ശിപ്പിക്കുന്നത്. ജെ എന്‍ യുവില്‍ ദേശീയത സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മത്സരം പ്രദര്‍ശിപ്പിക്കാന്‍ എ ബി വി പി തീരുമാനിച്ചിരിക്കുന്നത്.
ബംഗ്ലാദേശില്‍ നടക്കുന്ന മത്സരം കാമ്പസിന്റെ പൊതുസ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുമെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി സൗരഭ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദർശനത്തിന് ആവശ്യമായ സ്ക്രീനുകളും പ്രൊജക്ടറും സ്ഥാപിക്കുമെന്നും എ ബി വി പി നേതാവ് അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് ഏറെ ഇഷ്‌ടമായതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത് ആദ്യത്തെ സംഭവമല്ലെന്നും സമാനമായ പരിപാടി മുമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥി യൂണിയൻ ഉപാധ്യക്ഷ ഷെഹ്‌ല റാഷിദ അറിയിച്ചു. അതോടൊപ്പം ആർക്കും എന്തു കാര്യവും കാമ്പസിൽ രൂപീകരിക്കാനുള്ള സ്വാതന്ത്യമുണ്ടെന്നും അവര്‍ പറഞ്ഞു.