ജെയിംസ് ആന്ഡേഴ്സണ് ആണ് വിരാട് കോലിയെ പുറത്താക്കിയത്, അതും ഗോള്‍ഡന്‍ ഡക്ക് ! നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്താകുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് ആന്ഡേഴ്സണ് എറിഞ്ഞ പന്ത് ജഡ്ജ് ചെയ്യാന്‍ ഇന്ത്യന്‍ നായകന് സാധിച്ചില്ല. കോലിയുടെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈകളിലേക്ക്. കോലിയുടെ വിക്കറ്റ് നേടിയത് ആന്ഡേഴ്സണ് മതിമറന്ന് ആഘോഷിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.WOWWWW! @jimmy9 gets Kohli first ball and Trent Bridge is absolutely rocking!
— England Cricket (@englandcricket) August 5, 2021
Scorecard/Clips: https://t.co/5eQO5BWXUp#ENGvIND pic.twitter.com/g06S0e4GN7