ഗെയിലിനെ ഞാന്‍ പുറത്താക്കുകയായിരുന്നു; ഡിവില്ലിയേഴ്‌സിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു: കോഹ്‌ലി

തിങ്കള്‍, 9 മെയ് 2016 (14:10 IST)
ഐപിഎല്‍ ഒമ്പതാം സീസണില്‍ തുടര്‍ച്ചയായി മോശം തുടരുന്നതിലാണ് ക്രിസ്‌ ഗെയിലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ നായകന്‍ വിരാട് കോഹ്‌ലി. അദ്ദേഹം കളിക്കാത്തതില്‍ എനിക്കും ടീമിനും നിരാശയുണ്ട്. മിടുക്കനായ ഫീല്‍ഡറായ എബി ഡിവിലിയേഴ്‌സിനെ വിക്കറ്റ്‌ കീപ്പറാക്കിയത്‌ കടുത്ത തീരുമാനമായിപ്പോയെന്നും കോഹ്ലി പറഞ്ഞു.

ഗെയില്‍ മോശം ഫോം തുടരുന്നതിനാലാണ് ഓള്‍റൗണ്ട്‌ മികവുള്ള ട്രാവിസ്‌ ഹെഡ്‌ഡിനെ കൊണ്ടുവരാന്‍ തീരുമാനിച്ചത്‌. മധ്യനിരയില്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ എടുത്ത ഈ തീരുമാനം മികച്ചതായിരുന്നു. പൂനെക്കെതിരായ മത്സരത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയതെന്നും കോഹ്‌ലി പറഞ്ഞു.

മികച്ച ഫീല്‍ഡറായ ഡിവിലിയേഴ്‌സിനെ വിക്കറ്റ്‌ കീപ്പറാക്കിയത്‌ കടുത്ത തീരുമാനമായിപ്പോയെന്നും കോഹ്ലി പറഞ്ഞു. എ ബിയെ പോലെ ഒരു മിടുക്കനായ ഫീല്‍ഡറെ മാറ്റിയാല്‍ പിന്നെ ഫീല്‍ഡിംഗില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നും കോഹ്‌ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക