അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐപിഎൽ മത്സരങ്ങൾ നടത്തണമെന്ന് ഹർഭജൻ സിംഗ്

അഭിറാം മനോഹർ

ബുധന്‍, 8 ഏപ്രില്‍ 2020 (11:49 IST)
അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎൽ മത്സരങ്ങൽ നടത്തണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. കാണികളുടെ പങ്കാളിത്തം ഐപിഎല്ലിൽ പ്രധാനമാണ്. പക്ഷേ കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ എത്തിയില്ലെങ്കിലും കാണികൾക്ക് മത്സരങ്ങൾ ടിവിയിൽ കാണാമെന്നും ഹർഭജൻ പറഞ്ഞു.
 
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 15ലേക്ക് മാറ്റിവെക്കുകയായിരുന്നു.ലോക്ക്ഡൗണ്‍ നീട്ടിയാല്‍ മെയിലും ഐപിഎല്‍ പ്രയാസമാകുമെന്നാണ് കരുതുന്നത്.സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേക്ക് ഐപിഎല്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.നേരത്തെ, നടക്കാതിരുന്നാല്‍ അത് വലിയ നാണക്കേടായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറും അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍