ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് പെപ്‌സി പിന്‍മാറുന്നു

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:24 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സ്പോണ്‍സര്‍ഷിപ്പില്‍ പ്രമുഖരായ പെപ്‌സികോ പിന്‍മാറുന്നു. ഐപിഎല്ലില്‍ അടുത്ത ഇടയില്‍ ഉണ്ടായ കോഴ വിവാദത്തില്‍ മനം മടുത്താണ് പെപ്‌സി സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന.

2017 വരെയായായിരുന്നു പെപ്‌സികോയ്‌ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നത്. ഐപിഎല്‍ വിവാദം ആളിക്കത്തയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും രണ്ട് ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തതാണ് പെപ്‌സിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പെപ്സികോ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ബിസിസിഐ ഇക്കാര്യം തള്ളിക്കളഞ്ഞു.

പെപ്‌സി കരാറില്‍നിന്ന് പിന്‍മാറുന്നത് വലിയ കാര്യമല്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞത്. ഏതായാലും അടുത്ത സീസണില്‍ ഐപിഎല്‍ സ്പോണ്‍സറായി പെപ്‌സി ഉണ്ടാകില്ലെന്ന സൂചന ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.