ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടിയെത്തുമെന്ന് റിപ്പൊര്‍ട്ടുകള്‍. ഐപിഎല്‍ ഗവേണിംഗ് കൌണ്‍സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ബിസിസിഐയുടെ നിര്‍ണായക പ്രവര്‍ത്തക സമിതി ചേരുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഗവേണിംഗ് കൌണ്‍സില്‍ പുതിയ രണ്ടു ടീമുകള്‍ക്കായുള്ള ശിപാര്‍ശ മുന്നോട്ട് വെച്ചത്. ശിപാര്‍ശയ്ക്ക് ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ അടുത്ത പതിപ്പ് മുതല്‍ പുതിയ രണ്ടു ടീമുകള്‍ ഐ.പി.എല്ലില്‍ എത്തും.
നേരത്തെ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്ക് വിലക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് അടുത്ത സീസണില്‍ രണ്ടു പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള നീക്കം ബിസിസിഐയുടെ ഗവേണിംഗ് കൌണ്‍സില്‍ ആരംഭിച്ചത്.