അനില്‍ കുംബ്ലെയുടെ ശമ്പളമറിഞ്ഞാല്‍ ഞെട്ടില്ല, ഇതൊന്നും ഒരു ‘കൂലിയല്ല’!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ അനില്‍ കുംബ്ലെയ്ക്ക് ബിസിസിഐ ശമ്പളമായി നല്‍കുക പ്രതിവര്‍ഷം 6.25 രൂപയെന്ന് റിപ്പോര്‍ട്ട്. മുന്‍ പരിശീലകരേക്കാള്‍ കൂടുതല്‍ തുകയാണ് അദ്ദേഹം നേടുന്നത്. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ കാലാവധി.
പ്രതിവര്‍ഷം 6.25 രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് രവി ശാസ്‌ത്രി വാങ്ങിയിരുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണ് കുംബ്ലെ വാങ്ങുന്നത്. മുന്‍ പരിശീലകരായിരുന്ന ഗാരി കിര്‍സ്റ്റനും പിന്‍ഗാമിയായ ഡങ്കന്‍ ഫ്‌ളച്ചറും ചെറിയ ശമ്പളത്തിനാണ് ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത്.
രവി ശാസ്ത്രിക്ക് 7 കോടി രൂപ ബിസിസിഐ നല്‍കിയപ്പോള്‍ 3 - 4 കോടിയായിരുന്നു കിര്‍സ്റ്റനും ഫ്‌ളച്ചറും വാങ്ങിയിരുന്നത്. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകനായിരുന്നു കിര്‍സ്‌റ്റണ്‍. ജൂണിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ നിയമിതനായത്. മുംബൈ മിററാണ് ഇന്ത്യയുടെ പുതിയ കോച്ചിന്റെ ശമ്പള വിവരങ്ങള്‍ പുറത്ത് വിട്ടത്.