നാളെയാണ് വമ്പന്‍ പോരാട്ടം; കോഹ്‌ലിക്ക് സമ്മര്‍ദ്ദം - ടീമില്‍ വീണ്ടും മാറ്റങ്ങളോ ?
ചൊവ്വ, 12 മാര്‍ച്ച് 2019 (16:48 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ലോകകപ്പ് ടീമിനെ രൂപപ്പെടുത്താനുള്ള അവസരമായി കണ്ട ഇന്ത്യന്‍ ടീമിന് നാളത്തെ മത്സരം നിര്‍ണായകം.
പരമ്പരയിലെ അവസാന മത്സരത്തിന് നാളെയിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറിച്ച് സംഭവിച്ചാല്‍ പരമ്പര ഓസീസിന് സ്വന്തമാകും, ഒപ്പം ഇന്ത്യയുടെ ലോകകപ്പ് പരീക്ഷണങ്ങള്‍ക്ക് വന്‍ തിരിച്ചടിയും.
ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ലാ മൈതാനത്ത് ഇറങ്ങുമ്പോള്‍ അഞ്ചാം പോരിനിറങ്ങുന്ന ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ്മ സഖ്യമാകും ഓപ്പണിംഗ്. കെഎല്‍ രാഹുല്‍ ടീമില്‍ തുടരുമെന്ന് വ്യക്തമായതോടെ അംബാട്ടി റായിഡു ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും.
വിരാട് കോഹ്‌ലി നാലാം നമ്പറില്‍ ക്രീസിലെത്തും. നാലാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാരനെന്ന് മുദ്ര കുത്തപ്പെട്ട ഋഷഭ് പന്ത് അഞ്ചാമനായി ഇറങ്ങും. കേദാര്‍ ജാദവ് ആറാമതും വിജയ് ശങ്കര്‍ ഏഴാമനായും ബാറ്റ് ചെയ്യാന്‍ എത്തും. എട്ടാം നമ്പരില്‍ രവീന്ദ്ര ജഡേജയായിരിക്കും ഇറങ്ങുക.
ഫിറോസ്ഷാ കോട്‌ലാ സ്‌പിന്നിലെ തുണയ്‌ക്കുന്നതിനാല്‍ സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാര്‍ പുറത്തിരുന്നേക്കും. പകരം മുഹമ്മദ് ഷമി തിരിച്ചെത്തും. ജസ്പ്രീത് ബുമ്ര ടീമില്‍ തുടരും.