ഇന്ത്യൻ പര്യടനം ബഹിഷ്കരിച്ച വെസ്റ്റിൻഡീസ് ടീമിന് പകരമായി കളമൊരുങ്ങിയ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം നാളെ കട്ടക്കിൽ നടക്കും.
നായകൻ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച ഇന്ത്യ, വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലാണ് കളിക്കാനിറങ്ങുന്നത്. ആഞ്ജലോ മാത്യൂസിന്റെ നേതൃത്വത്തിലെ ലങ്കയ്ക്ക് ശക്തികളായ ലസിത് മലിംഗയും രംഗണ ഹെറാത്തും ഇല്ലാ എന്നതും കുറവ് തന്നെയാണ്.
വിരാട് കൊഹ്ലിയുടെ നേതൃത്വത്തിൽ വിജയം തേടിയിറങ്ങുന്ന ഇന്ത്യയ്ക്ക് ക്യാപ്ടൻ ഫോം കണ്ടെത്തിയത് ആശ്വാസമാണ്. എന്നാല്‍ ഇന്ത്യയുടെ ബൌളിംഗ് നയിക്കുന്ന ഷാമി അഹമ്മദിന് പരിക്കേറ്റത് തിരിച്ചടിയാണ്. ഇഷാന്തും ആരോണും ഉമേഷുമായിരിക്കും പരമ്പരയിൽ ഇന്ത്യൻ ബൗളിംഗ് നയിക്കുക. ധോണിക്കു പകരം വൃദ്ധിമാൻ സാഹയായിരിക്കും വിക്കറ്റിന് പിന്നിൽ.