ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 35 റൺസിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 300 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 264 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-2 സമനിലയിലായി. മുംബൈയില്‍ ഞായറാഴ്‌ച നടക്കുന്ന അഞ്ചാം മത്സരം ഫൈനലിന് സമമായി.
ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ (138) സെഞ്ചുറിക്കരുത്തില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ നായകാന്‍ എ ബി ഡിവില്ലിയേഴ്‌സ് സെഞ്ചുറിയുമായി ഭയപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ജയത്തെ തടയാനായില്ല. 114 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി കോഹ്‌ലിക്കു പുറമെ അജിന്‍ക്യ രഹാനെ (45), സുരേഷ് റെയ്‌ന (53), രോഹിത് ശർമയേയും(21) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മറുവശത്ത് ഡിവില്ലിയേഴ്‌സിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത്. ഡി കോക്ക് (43) മാത്രമാണ് നായകന് പിന്തുണ നല്‍കിയത്. ആംലയും (7) ഡു പ്ളസിസും (17) അടുത്തടുത്ത് പുറത്തായത് അവര്‍ക്ക് വിനയായുകയും ചെയ്‌തു. ഡേവിഡ് മില്ലർ(12) ബെഹാർദീൻ (22) എന്നിവ കാര്യമായ സംഭാവനയില്ലാതെ പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക് വീണു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ഹർഭജൻ സിംഗ് രണ്ടും വിക്കറ്റും വീഴ്‌ത്തി.