ടി20 ലോകകപ്പിൽ സൂപ്പർ 12ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് സെമി ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ഇന്ത്യയേക്കാളാറെ ഇന്നലെ ഇന്ത്യ വിജയിക്കേണ്ടത് ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാൻ്റെ ആവശ്യമായിരുന്നു. ഇന്നലെ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ പാകിസ്ഥാൻ്റെ സെമി സാധ്യതകൾക്കാണ് തിരിച്ചടി നേരിട്ടത്.
ഇന്നലെ ഇന്ത്യക്കെതിരായി നേടിയ വിജയത്തോടെ ദക്ഷിണാഫ്രിക്ക 5 പോയൻ്റുമായി ഗ്രൂപ്പിൽ രണ്ടാമതായി. ഒരു പോയൻ്റ് കുറവുള്ള ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിൽ സിംബാബ്‌വെയും ബംഗ്ലാദേശുമാണ് ഇന്ത്യയ്ക്ക് എതിരാളികൾ എന്നതിനാൽ വലിയ ആശങ്കകൾ ഇന്ത്യയ്ക്കില്ല. അതേസമയം ബംഗ്ലാദേശിന് സെമിയിലെത്തണമെങ്കിൽ ഇന്ത്യയേയും പാകിസ്ഥാനെയും തോൽപ്പിക്കേണ്ടതുണ്ട്.
അതേസമയം ടൂർണമെൻ്റ് ഫേവറേറ്റുകളായ പാകിസ്ഥാൻ്റെ സാധ്യത ദയനീയമാണ്. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരങ്ങൾ. ഇതിൽ രണ്ടിലും വിജയിച്ചാലും നെതർലൻഡ്സിനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്ക 7 പോയിൻ്റുമായി സെമിയിലെത്തും. ബംഗ്ലാദേശിനെയും സിംബാബ്‌വെയേയും തോൽപ്പിച്ചാൽ 8 പോയൻ്റുമായി ഇന്ത്യ സെമിയിലെത്തും.