ഇന്ത്യ-പാക് ആരാധകര്‍ തമ്മിലടിച്ചു; അവിടെയും തോറ്റത് പാകിസ്ഥാന്‍

തിങ്കള്‍, 16 ഫെബ്രുവരി 2015 (13:22 IST)
കളിക്ക് മുമ്പേ ആവേശം മുറ്റിനിന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ പാക്‍നിര ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ പാകിസ്താന്‍ ആരാധകര്‍ ഏറ്റുമുട്ടി. സിഡ്നിയിലെ മെറിലാന്‍ഡ്സ് ആര്‍എസ്എല്‍ ക്ലബ്ബിലാണ് തമ്മിലടി നടന്നത്.

സിഡ്‌നിയിലെ മിലിട്ടറി റോഡിലുള്ള ക്ലബ്ബില്‍ മത്സരം ടിവിയില്‍ കാണാന്‍ ഒത്തുകൂടിയ അമ്പതോളം ഇന്ത്യ പാകിസ്താന്‍ ആരാധകരാണ് എത്തിയിരുന്നത്. മത്സരത്തില്‍ പാകിസ്ഥാന്‍ തരിപ്പണമായപ്പോള്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ തിരിയുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിഡ്നി മോണിംഗ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പലരുടെയും പരിക്ക് നിസാരമാണ്. പാക് ആരാധകരാണ് കൂടുതലായും ആശുപത്രിയിലായത്.

അതേസമയം ക്ലബ്ബില്‍ തമ്മിലടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക