പാക് വിജയം ആഘോഷിച്ച യുവാക്കള്‍ക്ക് ബിജെപിയുടെ വക എട്ടിന്റെ പണി; ഒടുവില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച് ആഘോഷം നടത്തിയ മൂന്നു പേര്‍ അറസ്‌റ്റില്‍.
ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാസ്, സുഹൈര്‍, അബ്ദുള്‍ സല്‍മാന്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പാകിസ്ഥാന്‍ ജയിച്ചതിന് പിന്നാലെ ഇവര്‍ തെരുവില്‍ പടക്കം പൊട്ടിക്കുകയും ആഘോഷം നടത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാവായ ചെങ്ങപ്പ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
മനപൂര്‍വ്വമായി മത വികാരങ്ങളെ വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസ് രജസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.