ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 408 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റ്ന്‍ സ്റ്റീവ് സ്മിത്തും (65) മിച്ചല്‍ മാര്‍ഷ് (7) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ഉയര്‍ത്തിയ 408 എന്ന ഭേധപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പതിവ് ശൈലിയില്‍ ബാറ്റ് വീശിയ ഡേവിഡ് വാര്‍ണര്‍ (29) ഉമേഷ് യാധവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ വാട്ട്സണ്‍ (25) തന്റെ ഫോമിലേക്ക് തിരിച്ചു പോകുമെന്ന് തോന്നിച്ചെങ്കിലും അശ്വവിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറുകയായിരുന്നു. റോജേഴ്സുമൊത്ത് 51 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കിയ ശേഷമാണ് വാട്ട്സണ്‍ പുറത്തായത്. മനോഹരമായി ബാറ്റ് ചെയ്ത് വന്ന റോജേഴ്സിനെ (57) ഉമേഷ് പുറത്താക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷ് (32) തന്റെ പഴയ ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും ലഭിച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പുറത്താകുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ പേസ് ബൌളര്‍ ഉമേഷ് യാധവാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. 48 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം അത്രയും വിക്കറ്റുകള്‍ നേടിയത്. സ്പിന്നര്‍ അശ്വിന് ഒരു വിക്കറ്റും നേടി.
നാല് വിക്കറ്റിന് 311 എന്ന ഭേദപ്പെട്ട നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇന്ന് 97 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. 81 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ന് ആദ്യം പുറത്തായത്. ക്യാപ്റ്റന്‍ എംഎസ് ധോണി രോഹിത് ശര്‍മയുമൊത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികം നീണ്ടുനിന്നില്ല. രോഹിത് 32ഉം ധോണി 33ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടെ ത്തിയ ആര്‍. അശ്വിന്‍ 35 റണ്‍സെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹസില്‍വുഡാണ് ഓസ്ട്രേലിയന്‍ ബൗളിംഗിനെ മുന്നില്‍ നിന്ന് നയിച്ചത്.