ഓസീസിന് നിരാശ ഇന്ത്യക്ക് ആശ്വാസം; അവസാന ട്വന്റി 20യില്‍ ഫിഞ്ച് കളിക്കില്ല
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് പരിക്കുമൂലം പിന്‍മാറി. പേശിവലിവു മൂലമാണ് ഫിഞ്ച് പിന്‍മാറിയത്. ഫിഞ്ചിനു പകരമായി ഉസ്മാന്‍ ഖവാജയെ ടീമിലുള്‍പ്പെടുത്തി.
ഞായറാഴ്ച സിഡ്നിയിലാണു പരമ്പരയിലെ അവസാന മത്സരം. രണ്ടാം മത്സരത്തില്‍ 27 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ആദ്യ മത്സരവും ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ട്വന്റി 20യില്‍ മഞ്ഞപ്പടയെ തല്ലിയൊതുക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഫോമിലാണ് ട്വന്റി 20യില്‍ ഇന്ത്യ ജയിച്ചു കയറിയത്. ശിഖര്‍ ധവാനും ഫോമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ ഞായറാഴ്‌ച നടക്കുന്ന അവസാന ട്വന്റി 20യും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്നാണ് ടീം ഇന്ത്യ കരുതുന്നത്.