ഫുട്‌ബോളിന് സമാനമായി ക്രിക്കറ്റിലും പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം വരുന്നു, സാധ്യതാപട്ടികയിൽ പന്തും നടരാജനും

വ്യാഴം, 28 ജനുവരി 2021 (16:41 IST)
ഓരോ മാസവും കളിക്കളത്തിൽ മികവ് തെളിയിക്കുന്ന ക്രിക്കറ്റ് താരങ്ങളെ അനുമോദിക്കാൻ ക്രിക്കറ്റിന് സമാനമായി പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കരം ഏർപ്പെടുത്തി ഐസിസി.
 
ഓരോ മാസവും മികവ് തെളിയിക്കുന്ന കളിക്കാർക്ക് പുരസ്‌കാരം നൽകാനാണ് ഐസിസി തീരുമാനം. മുൻ കളിക്കാർ,ബ്രോഡ്‌കാസ്റ്റേഴ്‌സ്,മാധ്യമപ്രവർത്തകർ തുടങ്ങിയവരുള്ള ഐസിസി വോട്ടിങ് ആക്കാദമിയാകും പുരസ്‌കാരങ്ങൾ നിർണയിക്കുക. ആരാധകർക്കും വോട്ട് ചെയ്യാം. ജനുവരി മുതൽ അവാർഡുകൾ നൽകി തുടങ്ങും.
 
ജനുവരിയിലെ പുരസ്‌കാരത്തിനായി ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജ്,വാഷിങ്‌ടൺ സുന്ദർ,റിഷഭ് പന്ത് എന്നിവർ മത്സരൈക്കും, ജോ റൂട്ട്,സ്റ്റീവ് സ്മിത്ത്,വില്യംസൺ എന്നിവരും പരിഗണനയിലുണ്ട്. എല്ലാ മാസത്തിലെയും രണ്ടാമത്തെ തികളാഴ്‌ച്ചയായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍