തടിച്ച കവിളുകളാണ് ചെറുപ്പത്തിൽ വിരാട് കോലിക്ക് ഉണ്ടായിരുന്നത്. ചെവികൾ വലുതായിരുന്നു. ആ സമയത്ത് മുടി ചെറുതാക്കി വെട്ടിയാണ് കോലി നടന്നിരുന്നത്. അതിനാൽ തന്നെ തടിച്ച കവിളുകളും ചെവികളും എടുത്ത് കാണിക്കുമായിരുന്നു. ആ സമയത്ത് ഇന്ത്യയിൽ ചംപക്ക് എന്നൊരു കോമിക്കുമുണ്ടായിരുന്നു. അതിൽ ചീക്കു എന്നൊരു മുയലും. കോലിക്ക് ആ സമയത്ത് വലിയ ചെവികളായതിനാൽ കോച്ച് കോലിയെ ചീക്കു എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ആ വിളിപ്പേര് ഇതുവരെ കോലിയെ പിന്തുടർന്നു.