— Gill Bill (@bill_gill76078) September 5, 2024ഈ വര്‍ഷത്തെ ഐപിഎല്ലിനിടെയാണ് ഹര്‍ഷിത് റാണ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തി പുലിവാലു പിടിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തിയതിനു മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇതേ സെലിബ്രേഷന്‍ ആവര്‍ത്തിച്ചതോടെ മാച്ച് ഫീയുടെ മുഴുവന്‍ തുക പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും താരം നേരിട്ടു.