Harshit Rana: 'ഒരോവറില്‍ അടി കിട്ടിയാല്‍ പേടിച്ചോടുമെന്ന് കരുതിയോ, ഇത് ആള് വേറെയാ'; തൊട്ടടുത്ത ഓവറില്‍ രണ്ട് പേരെ പുറത്താക്കി റാണ

രേണുക വേണു

വ്യാഴം, 6 ഫെബ്രുവരി 2025 (15:28 IST)
Harshit Rana

Harshit Rana: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേസ് ബൗളര്‍ ഹര്‍ഷിത് റാണ. നാഗ്പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ റാണയുടേത് മോശം തുടക്കമായിരുന്നു. തന്റെ ആദ്യ ഓവറില്‍ 11 റണ്‍സാണ് റാണ വഴങ്ങിയത്. തൊട്ടടുത്ത ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് റാണ കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഫിലിപ് സാള്‍ട്ട് റാണയെ 'പഞ്ഞിക്കിട്ടു'. 
 
ഒരു അരങ്ങേറ്റക്കാരനും ആഗ്രഹിക്കാത്ത വിധമുള്ള പ്രഹരമാണ് ഇംഗ്ലണ്ട് ബാറ്റര്‍ ഹാര്‍ഷിത് റാണയ്ക്കു കൊടുത്തത്. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം റാണയുടെ മൂന്നാം ഓവറില്‍ സാള്‍ട്ട് 26 റണ്‍സ് അടിച്ചെടുത്തു. ഏറെ നിരാശനായാണ് റാണ തന്റെ മൂന്നാം ഓവര്‍ എറിഞ്ഞു തീര്‍ത്ത് ഫീല്‍ഡിങ് പൊസിഷനിലേക്ക് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ഫിലിപ് സാള്‍ട്ട് റണ്‍ഔട്ടിലൂടെ പുറത്തായി. സാള്‍ട്ട് ഔട്ടായതിനു പിന്നാലെ നായകന്‍ രോഹിത് ശര്‍മ ഹര്‍ഷിത് റാണയ്ക്കു വീണ്ടും ബോള്‍ കൊടുത്തു. 

- Look at the rx^ of Rohit Sharma...

- Look at Harshit Rana, how eagerly he was waiting for his first wicket...

- Look at Gill, how excited bro is...!!

" This Is The Indian Team Without That One Guy..."

pic.twitter.com/JejTC47902

— Gillfied⁷ (@Was_gill) February 6, 2025
തന്റെ നാലാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് റാണ വീഴ്ത്തിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബെന്‍ ഡക്കറ്റിനെ റാണ ആദ്യം മടക്കി. തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിന്റെ വിക്കറ്റും താരം സ്വന്തമാക്കി. തന്റെ മൂന്നാം ഓവറില്‍ വഴങ്ങിയ 26 റണ്‍സിനു തൊട്ടടുത്ത ഓവറില്‍ വെറും രണ്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് റാണ പ്രതികാരം വീട്ടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍