അതിവേഗത്തിൽ 1000 റൺസ് റെക്കോർഡ് ബുക്കിൽ ഇടം നേടി ഹാരി ബ്രൂക്ക്

Webdunia
ചൊവ്വ, 11 ജൂലൈ 2023 (14:30 IST)
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഗംഭീര പ്രകടനവുമായി തിരിച്ചുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 20 എന്ന നിലയിലായിരുന്ന പരമ്പര 21 എന്ന നിലയില്‍ ആക്കുന്നതില്‍ ഏറെ നിര്‍ണായകമായത് യുവതാരമായ ഹാരി ബ്രൂൂക്കിന്റെ പ്രകടനമായിരുന്നു. മത്സരത്തില്‍ 93 പന്തുകള്‍ നേരിട്ട് 75 റണ്‍സ് നേടിയ ബ്രൂക്കിന്റെ നിര്‍ണായകമായ പ്രകടനമാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തിരികെയെത്തിച്ചത്.
 
അര്‍ധസെഞ്ചുറി നേട്ടത്തിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഹാരി ബ്രൂക്ക്. ഏറ്റവും കുറവ് പന്തുകളില്‍ നിന്ന് 1000 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് ബ്രൂക്ക് സ്വന്തം പേരിലാക്കിയത്. 1058 പന്തുകളില്‍ നിന്നാണ് ബ്രൂക്കിന്റെ നേട്ടം. 1140 പന്തുകളില്‍ നിന്ന് ടെസ്റ്റില്‍ 1000 റണ്‍സ് നേടിയ ഡി ഗ്രാന്‍ഡ് ഹോമിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article