ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി വാക്ക് നൽകിയിരുന്നു, കാര്യങ്ങൾ എങ്ങനെ പെട്ടെന്ന് മാറിയെന്നറിയില്ല: വൃദ്ധിമാൻ സാഹ

ഞായര്‍, 20 ഫെബ്രുവരി 2022 (12:39 IST)
വിരമിക്കലിനെ പറ്റി ചിന്തിക്കാൻ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നോട് നിർദേശിച്ചുവെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. ഇനിയങ്ങോട്ട് സെലക്ഷനിൽ തന്നെ പരിഗണിക്കില്ലെന്ന് ദ്രാവിഡ് അറിയിച്ചതായാണ് സാഹ പറയുന്നത്.
 
രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് സാഹ പിന്മാറിയിരുന്നു. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ല എന്ന കാരണത്താലാണ് സാഹ പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് സാഹയുടെ തുറന്നുപറച്ചിൽ.
 
കഴിഞ്ഞ നവംബറിൽ കാൺപൂരിൽ ന്യൂസിലൻഡിനെതിരെ ഞാൻ പുറത്താവാതെ 61 റൺസ് നേടി. പെയിൻ കില്ലർ കഴിച്ചാണ് ഞാൻ അന്ന് കളിച്ചത്. അന്ന് എന്നെ അഭിനന്ദിച്ച് ഗാംഗുലി സന്ദേശം അയച്ചു. ബിസിസിഐ‌യിൽ താൻ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് ഗാംഗുലി പറഞ്ഞു.
 
 ബോർഡ് പ്രസിഡന്റിൽ നിന്നും നേരിട്ട് വന്ന അത്തരമൊരു സന്ദേശം എന്റെ ആത്മവിശ്വാസം ഉയർത്തി. എന്നാൽ കാര്യങ്ങൾ എങ്ങനെ പെട്ടെന്ന് മാറിയെന്ന് എനിക്കറിയില്ല-സാഹ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍