ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ തിങ്കളാഴ്ച് നടക്കേണ്ടിയിരുന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരം മഴ മുടക്കിയെങ്കിലും ഇന്ത്യക്ക് പ്രതീക്ഷ ബാക്കി. മത്സരത്തില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പരാജയമായിരുന്നെങ്കില്‍ ഇന്ത്യ പുറത്ത് പോകുമായിരുന്നു. എന്നാല്‍ മഴയെത്തി കളി മുടക്കിയതോടെ ഇരു ടീമുകള്‍ക്കും രണ്ടു പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന മത്സരം നിര്‍ണായകമായി. ഈ മത്സരം ജയിക്കുന്ന ടീം ഫൈനലിലെത്തും. എന്നാല്‍ മത്സരം മഴമൂലം മുടങ്ങുകയോ, പോയിന്റ് പങ്കു വെക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ ഇന്ത്യ പുറത്താകും. ഇംഗ്ലണ്ട് ഫൈനലില്‍ എത്തുകയും ചെയ്യും. ഇപ്പോഴും ഇംഗ്ലണ്ടിനേക്കാള്‍ മൂന്നു പോയിന്റ് പിന്നിലാണ് ഇന്ത്യ. മൂന്ന് മല്‍സരങ്ങളും ജയിച്ച ഓസ്ട്രേലിയ ഇതിനകം തന്നെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.