വിജയം ഞങ്ങള്‍ക്ക്, ഇന്ത്യ കുറച്ച് കഷ്ട്പ്പെടും: നേഥൻ ലയൺ

ചൊവ്വ, 14 മാര്‍ച്ച് 2017 (09:55 IST)
കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഓസ്ട്രേലിയൻ ടീം നല്ല പ്രകടനമാണ് നടത്തിയതെന്ന് ഓസ്ട്രേലിയയുടെ സ്പിന്നർ നേഥൻ ലയൺ. ഇനിയുള്ള കളിയില്‍ സമ്മര്‍ദം ഇന്ത്യയ്ക്കു മേലാണെന്ന് നേഥൻ ലയൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
 
16ന് റാഞ്ചി ടെസ്റ്റ് തുടങ്ങും. ദുബായിൽ ഞങ്ങൾ പരിശീലനത്തിനെത്തും മുൻപേ എഴുതിത്തള്ളിയവരാണ് കൂടുതലും. എന്നാൽ ഇനി ഒരു ജയം കൂടി നേടിയാൽ ട്രോഫി നിലനിർത്താനാകും. മത്രമല്ല സമ്മർദവും ഉണ്ടാകില്ലെന്ന് ലയൺ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏതു ടീമിനെയും തോൽപിക്കാൻ കെൽപ്പുള്ളവരാണു ഞങ്ങൾ എന്നും ലയൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക