ധോണിയും റെയ്‌നയും ടീം വിടും; സൂപ്പര്‍ കിംഗ്‌സ് കോടതിയില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നടപടി ചോദ്യം ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും മത്സരങ്ങളില്‍ പങ്കാളികളാകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ടീമിനെ സസ്‌പെന്‍ഡ് ചെയ്‌താല്‍ ടീം നായകനായ മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്‌നയുമടക്കമുള്ള വന്‍ താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികള്‍ ഏറ്റെടുക്കും. പിന്നെ അവരെ തിരിച്ചു കൊണ്ടുവരുക എന്നത് ദുഷ്‌കരമാണ്. ഒത്തുകളിയിലോ വാതുവെപ്പിലോ ടീം അധികൃതര്‍ പങ്കാളിയായതിന് തെളിവില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുരനാഥ് മെയ്യപ്പന് കമ്പനിയില്‍ ഓഹരികളില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മുന്നോട്ടു പോകുക ബുദ്ധിമുട്ടാണ്. വിലക്ക് തീര്‍ന്ന ശേഷം പുതിയൊരു ടീമായി തിരിച്ചുവരുക എന്നത് പ്രതിസന്ധിയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.