ബിരിയാണി കഴിക്കാന്‍ സമ്മതിച്ചില്ല; കൊതി മൂത്ത് ധോണിപ്പട ഹോട്ടല്‍ വിട്ടു
ഹൈദരബാദി ബിരിയാണി വിലക്കിയതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ ഹോട്ടല്‍ ഉപേക്ഷിച്ചു പോയി.
ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു ചെന്നൈ താരങ്ങള്‍ക്കായി വീട്ടിലുണ്ടാക്കി കൊടുത്തയച്ച ബിരിയാണി കഴിക്കാന്‍ പാടില്ലെന്നും. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ ഹോട്ടലില്‍ പാടില്ലെന്ന് ധോണിയോടും കൂട്ടരോടും പറഞ്ഞതോടെയാണ് ഹോട്ടല്‍ തന്നെ ടീമംഗങ്ങള്‍ ഉപേക്ഷിച്ചത്. ഹോട്ടല്‍ ഗ്രാന്‍ഡ് കക്കാത്തിയയിലാണ് സംഭവം നടന്നത്.
ധോണിയും കൂട്ടരും ഹോട്ടല്‍ ഉപേക്ഷിച്ച് അടുത്തുള്ള താജ് കൃഷ്ണയില്‍ മുറിയെടുത്തിരിക്കുകയാണ്. പിന്നാലെ ഗ്രാന്‍ഡ് കക്കാത്തിയയില്‍ താമസിച്ചിരുന്ന ബിസിസിഐ ഒഫീഷ്യലുകളും താജ് കൃഷ്ണയിലേക്ക് മാറി. ധോണിയുടെ തീരുമാനം അറിഞ്ഞ എന്‍ ശ്രീനിവാസനും കക്കാത്തിയിലെ ബുക്കിങ് റദ്ദാക്കി. ടീമംഗങ്ങള്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കും ബിസിസിഐയിലെ ഒഫീഷ്യലുകകള്‍ക്കും ചേര്‍ന്ന് 180 മുറികളാണ് ഗ്രാന്‍ഡ് കക്കാത്തിയയില്‍ ബുക് ചെയ്തിരുന്നത്.